അഭിനയത്തിൽ മാത്രമല്ല പാചകത്തിലും രാജാവ് തന്നെയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ.പ്രിയതാരത്തിന്റെ പാചക മികവ് ഏറെ പ്രസിദ്ധവുമാണ്.താരത്തിന്റെ അടുത്ത സുഹൃത്തുക്കളെല്ലാം മോഹൻലാലിന്റെ കൈപ്പുണ്യം അറിഞ്ഞിട്ടുള്ളവരാണ്. കഴിഞ്ഞ ലോക്ഡൗൺ കാലത്തും ദൃശ്യത്തിന്റെ വിജയാഘോഷ സമയത്തുമൊക്കെയമുള്ള താരത്തിന്റെ പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് മോഹൻലാൽ. സ്പെഷ്യൽ ചിക്കൻ റെസിപ്പിയുമായി ഇത്തവണ താരം എത്തിയിരിക്കുന്നത്..ചുട്ട തേങ്ങ അരച്ചുണ്ടാക്കുന്നതാണ് മോഹൻലാലിന്റെ ചിക്കൻ കറി.
ഈ സ്പെഷ്യൽ ചിക്കൻ കറിക്കായി മസാലകളെല്ലാം കുറച്ചു മാത്രമാണ് ഉപയോഗിക്കുന്നത്. ചുട്ട തേങ്ങയാണ് കറിയെ സ്പെഷ്യലാക്കുന്നത്. കൂടാതെ ചെറിയുള്ളിയും പച്ചമുളകുമെല്ലാം ഇടിച്ചാണ് ചേർക്കുന്നത്. വെള്ളം ഉപയോഗിക്കാതെയാണ് മോഹൻലാല്‍ ചിക്കൻ പാചകം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ ഭാര്യ സുചിത്ര മോഹൻലാലിന്റെ ചിക്കൻ കറി രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. കഴിച്ചുനോക്ക് മികച്ചതാണെന്നും സുചിത്ര പറയുന്നുണ്ട്.
വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിൽ ഷെഫ് പിള്ളയുടെ കമന്റ് ആണ് കൂടുതൽ ശ്രദ്ധനേടിയത്. ലാലേട്ടാ.. ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങും.- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രോ ഡാഡിയാണ് മോഹൻലാലിന്റേതായി ഇപോള്‍ ചിത്രീകരണം നടക്കുന്ന സിനിമ.