കൃഷ്ണ ശങ്കറിനെ നായകനാക്കി ബിലഹരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുടുക്ക് 2025’. . സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയിലെ പുതിയൊരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക.
സിദ് ശ്രീറാമും ഭൂമീയും ചേര്‍ന്ന് ആണ് ഗാനം പാടിയിരിക്കുന്നത്. ഭൂമീയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനവും വലിയ ഹിറ്റായിരുന്നു.ചിത്രത്തിൽ മാരൻ എന്ന കഥാപാത്രമായി ബിലഹരിയും എത്തുന്നു .
2025ലെ കഥയാണ് ചിത്രം പറയുന്നത്. വ്യക്തികളുടെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണശങ്കർ എത്തുന്നത്.വിക്കിയാണ് ചിത്രത്തിൽന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.