പഞ്ച് ഡയലോഗുകളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും മലയാളികളുടെ ആക്ഷൻ കിംഗ് ആയി മാറിയ നടൻ ആണ് സുരേഷ് ഗോപി.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘കാവലിനായുള്ള’ കാത്തിരുപ്പിലാണ് ആരാധകർ. നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രം ഒരുക്കുന്നത്.ചിത്രവുമായി ബന്ധപ്പെട്ട പുറത്തുവരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.രണ്ട് ദിവസം മുമ്പിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച പിന്തുണ തന്നെ ഇതിന് ഉദാഹരമാണ്. ഇപ്പോഴിതാ യൂട്യൂബിൽ ട്രെന്റിങ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ് കാവൽ ട്രെയിലർ.
നിലവിൽ ഒന്നാം സ്ഥാനത്താണ് ട്രെയ്ലര് ഉള്ളത്.
‘തമ്പാന്’ എന്നാണ് സുരേഷ് ഗോപി അഭിനയിക്കുന്ന കഥാപത്രത്തിന്റെ പേര്.പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് തമ്പാനെന്ന് ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്.ഗുഡ്വിൽ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.