Cinema

‘മലയാളി പൊളിയല്ലേ’: റഷ്യൻ തെരുവുകളിൽ കിടിലൻ ഡാൻസുമായി പ്രിയ വാര്യർ, വീഡിയോ

ഒറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധയിലെത്തിയ മലയാളി താരമാണ് പ്രിയ വാര്യർ.താരം ഇപ്പോൾ ഹിന്ദിയിലും തെലുങ്കിലുമെല്ലാം വളരെ തിരക്കേറിയ നായികയാണ്. സോഷ്യൽ മീഡിയയിൽ വൽക്കറെ ഏറെ ആക്റ്റീവായ താരം.ഇൻസ്റ്റാഗ്രാം താരത്തിന് ഒരു ആരാധക കൂട്ടം തന്നെയുണ്ട്. പ്രിയ പങ്കുവെയ്ക്കുന്ന സ്റ്റൈലിസ്റ്റ് ചിത്രങ്ങളും വീഡിയോകളും ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധിയാഘോഷത്തിലാണ് താരം. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽമീഡിയയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട് .അത്തരത്തിൽ പ്രിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്.

കേരള സാരിയുടുത്ത് റഷ്യൽ തെരുവുകളിൽ നൃത്തം ചെയ്യുന്ന പ്രിയയുടെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘നമ്മ സ്റ്റോറീസ്’ എന്ന ആൽബത്തിൽ നടൻ നീരജ് മാധവ് ആലപിച്ച ഭാ​ഗത്തിനാണ് പ്രിയ ചുവടുകൾ വയ്ക്കുന്നത്. എന്തായാലും വീഡിയോ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക്, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയ എന്നിവയാണ് പ്രിയ വാര്യരുടെ പുതിയ പ്രോജക്ടുകൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *