Cinema

അബി വെഡിങ് മാഹി നിർത്തിയോ ? ആശങ്കയോടെ പ്രേക്ഷകർ

ഏഷ്യാനെറ്റ് ഡിജിറ്റൽ നെറ്റ്‌വർക്കിൽ ലഭിക്കുന്ന ചാനലായ കോമിസ് ടിവിയിൽ ടെലികാസ്റ്റ് ചെയ്യുന്ന പരമ്പരയാണ് അബീ വെഡിങ് മഹി . വളരെ ചെറുപ്പത്തിൽ വിവാഹം കഴിക്കുന്ന യുവദമ്പതികൾ പിന്നീട് ഇവർ നേരിടുന്ന ജീവിതപ്രശ്നങ്ങൾ ഒടുവിൽ വിവാഹ ബന്ധം വേർപെടുത്താൻ ഇവർ തീരുമാനിക്കുകയാണ് പക്ഷേ ഉള്ളിറെ ഉള്ളിൽ സ്നേഹം സൂക്ഷിക്കുന്ന ഇവർ പിരിയാതിരിക്കാൻ ശ്രമിക്കുന്നു. വളരെ രസകരമായ രീതിയിൽ മുൻപോട്ടു പോകുന്ന ഈ പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് കുടുംബകോടതി, അളിയൻ വേഴ്സസ് അളിയൻ ,അളിയൻസ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു , ആമിർ തുടങ്ങിയ പരമ്പരകൾ സംവിധാനം ചെയ്ത രാജേഷ് തലച്ചിറയാണ് ഇതിൻറെ സംവിധാനം .

തിരക്കഥ ഒരുക്കിയിരിക്കുന്നത് കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും, സ്റ്റേജ് കലാകാരനുമായ, ഷബീർ ബി എൻ ആണ്. ഇതിലെ യുവദമ്പതികൾ ആയി വേഷമിടുന്നത് മൈബോസ്, ജോർജേട്ടൻസ് പൂരം ,മമ്മി ആൻഡ് മി ,മുഹബത്, തുടങ്ങിയ സിനിമകളിലൂടെയും അലാവുദ്ദീനും അത്ഭുതവിളക്കും, ഫൈസ്റ്റാർ തട്ടുകട സീസൺ2, കുട്ടി ചാണക്യൻ ,മക്കൾ, കുടുംബവിളക്ക് , സകുടുംബം ശ്യാമള, തുടങ്ങിയ പരമ്പരയിലൂടെ യും ശ്രദ്ധേയനായ ജീവൻ ഗോപാൽ, തട്ടിയും മുട്ടിയും, അളിയൻ വേഴ്സസ് അളിയൻ, അളിയൻ ,സ്റ്റാർ മാജിക് തുടങ്ങിയ പരമ്പരയിലൂടെ ശ്രദ്ധേയയായ അനുമോളാണ് നായിക. കൂടാതെ രാഹുൽ, ബിനോജ്, സോണി ജോസഫ് , തുടങ്ങിയവരും ആക്ഷൻ സീറോ ഷിജു ജഗപൊക തുടങ്ങിയ പരമ്പരയിലൂടെ ശ്രദ്ധേയനായ റിയാസ് നിർമ്മലയും ഇതിൽ അഭിനയിക്കുന്നുണ്ട്.തിരക്കഥാകൃത്ത് കൂടിയായ ഷബീർ ഇതിൽ ഡോക്ടർ കഥാപാത്രമായി എത്തുന്നുണ്ട്. രണ്ടു കോടിയിലധികം ആളുകൾ കാണുന്ന ഈ പരമ്പരയാണ്‌ ഇത്.

പ്രേക്ഷകർ തന്നെ ഈ പരമ്പര ഏറ്റെടുത്തു. ഇപ്പോൾ കോവിഡ് 19 പകർച്ചവ്യാധി പ്രതിസന്ധിമൂലം നിർത്തി വച്ചിരിക്കുന്ന പരമ്പര പുനരാരംഭിക്കണം എന്ന് പറഞ്ഞുകൊണ്ട് സംവിധായകനെയും ചാനൽ ഭാരവാഹികളെയും വിളിച്ച് പ്രേക്ഷകർ ആവശ്യപ്പെടാറുണ്ട് . അബി വെഡിങ് മഹി എന്ന പരമ്പര പൂർണ്ണമായും നിർത്തി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത് . എന്നാൽ ഇതിൻറെ സംവിധായകനും, എഴുത്തുകാരനും, ചാനൽ ഭാരവാഹികളും അടക്കമുള്ള അണിയറപ്രവർത്തകർ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട് . കൂടാതെ ഈ പരമ്പര പുനരാരംഭിക്കും എന്നും അണിയറ പ്രവർത്തകറും ചാനൽ ഭാരവാഹികളും അറിയിച്ചു. ഇത് മറ്റൊരു പ്രമുഖ ടെലിവിഷൻ ചാനലിൽ പുനരാരംഭിക്കും എന്നും വാർത്തകളുണ്ട്. ഏതായാലും ഈ പരമ്പരയ്ക്കു വേണ്ടിയുള്ള കടുത്ത കാത്തിരിപ്പിലാണ് ഇതിൻറെ പ്രേക്ഷകർ. അധികം അറിയപ്പെടാത്ത ഈ ചാനൽ പ്രേക്ഷകരിലേക്ക് എത്തിയത് ഈ ഒരു പരമ്പര മൂലമാണ്….

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *