ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ ഒരുക്കിയ ചെയ്ത മാലിക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രമായിരുന്നു ഇത്.ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സിനിമ ഷൂട്ടിങ്ങിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും വ്യക്തമാക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
ഏറ്റവും കൂടുതൽ പ്രശ്മാസ പിടിച്ച് പറ്റിയ തുടക്കത്തിലെ സിംഗിള്‍ ഷോട്ട്,സെറ്റ്, ക്ലൈമാക്സില്‍ നിന്നും പുറകിലേക്ക് ഷൂട്ട് ചെയ്ത റിവേഴ്സ് ആക്ടിങ് രീതി, സംഘട്ടന രംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു ഇതൊക്കെ വിഡിയോയിലൂടെ പറഞ്ഞുപോകുന്നു. അഭിനേതാക്കളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തസംസാരിക്കുന്നത്ന്, നിമിഷ സജയന്, വിനയ് ഫോര്‍ട്ട് ഒപ്പം സംവിധായകന് മഹേഷ് നാരായണന്, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് തുടങ്ങിയവരെയും വിഡിയോയിൽ കാണാം.