ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിർമിച്ച് നിഥിന് രണ്‍ജി പണിക്കര്‍ ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘കാവൽ’.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ അതിഗംഭീര ആക്ഷൻ രംഗങ്ങൾ അടങ്ങിയത് ആണ് ചിത്രത്തിന്റെ ട്രെയിലർ.
സുരേഷ് ഗോപി തമ്പാൻ എന്ന നായക കഥാപാത്രമായെത്തുമ്പോൾ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരും സിനിമയിൽ വേഷമിടുന്നു. നിഥിന് രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെയ്ല് എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന് അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.