ശരത്ത് അപ്പാനിയെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷൻ സി. ചിത്രം ഒടിടി പ്ലാറ്റഫോമിലുടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണെന്ന് സംവിധായകൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനവുമായി എത്തിയിരിക്കയുകയാണ് അണിയറ പ്രവർത്തകർ.
‘പരസ്പരം ഇനിയൊന്നും’ എന്ന് ആരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് നിഖിൽ മാത്യുവാണ്. സുനിൽ ജി ചെറുകടവിന്റെ വരികൾക്ക് പാർത്ഥസാരഥിയാണ് സംഗീതം നൽകിയിരിക്കുന്നത്.നടൻ കൈലാഷും ചിത്രത്തിൽ ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രമായെത്തുന്നുണ്ട്.ചിത്രത്തിൽ മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ആനി നിരക്കുന്നുണ്ട്.