സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും കേന്ദ്ര കഥാപത്രങ്ങളായെത്തി മലയാള കരയിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25’.ചിത്രം സിനിമാപ്രേമികള്‍ക്ക് പുതിയൊരു ആസ്വാദനതലം സമ്മാനിക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സിനിമ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ് . ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ ഒരു രണ്ടാംഭാഗം എത്തുന്നു എന്നതാണ് അത്!
ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ സന്തോഷ് ടി കുരുവിളയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ”ഏലിയൻ അളിയൻ” എന്നാണ് സിനിമയുടെ പേരായി അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഉള്ളത്. ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്ണന് പൊതുവാള് തന്നെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ്.
രതീഷ് ബാലകൃഷ്ണന് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. രണ്ട് ചിത്രങ്ങള്‍ കൂടി രതീഷിന്റെ സംവിധാനത്തില്‍ പുറത്തെത്താനുണ്ട്.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിൽ കെന്റി സിര്‍ഡോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ‘ഗുഗിള്‍ കുട്ടപ്പന്’ എന്ന പേരിലാണ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തത്.
എന്തായാലും രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റർ എത്തിയതോടെ പ്രതീക്ഷയിലാണ് ആരാധകർ.