Cinema

ചിട്ടയായ വർക്കൗട്ട്; ബാഹുബലിയായ കഥയുമായി കുഞ്ചാക്കോ ബോബൻ

മലയാള സിനിമ മേഖലയിൽ ഫിറ്റ്നസ്സിന് പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് ചാക്കോച്ചൻ.കൃത്യമായ വർക്ക് ഔട്ടിലൂടെ തന്റെ ശരീരത്തെ വരുതിയിൽ നിർത്താൻ കുഞ്ചാക്കോ ബോബൻ എപ്പോഴും സമയം കണ്ടെത്താറുണ്ട്.അടച്ചിടലിന്റെ കാലത്ത് പോലും മടിപിടിച്ചിരിക്കാതെ വ്യായാമത്തിൽ മുഴുകുന്ന തന്റെ റൂട്ടിനെ കുറിച്ച് പലയാവർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളിലൂടെ ആരാധകരുമായി ചാക്കോച്ചൻ സംവദിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ഇടക്കാലത്ത് സ്വാധീനക്കുറവ് അനുഭവപ്പെട്ട തന്റെ വലതുകൈയുടെ ആരോഗ്യം കൃത്യമായ വ്യായാമത്തിലൂടെ കൈകളുടെ കരുത്ത് വീണ്ടെടുത്ത കഥയുമായി എത്തിയിരിക്കുകയാണ് ചാക്കോച്ചൻ.

” ഇടക്കാലത്ത് കയ്യുടെ ലിഗമന്റ് ഇഷ്യു കാരണം വലതു കൈ പൊക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. അതോടെയാണ് കൈകൾ സ്ട്രെങ്ങ്ത്തൺ ചെയ്യണമെന്ന് ഡോക്ടർമാർ പറയുന്നത്,” ചാക്കോച്ചൻ വീഡിയോയിൽ പറയുന്നു. അതിനായി താൻ സ്വീകരിച്ച വ്യായാമമുറകളെ കുറിച്ച് വീഡിയോയിൽ താരം വിശദമായി തന്നെ വ്യക്തമാക്കുന്നുണ്ട്.എന്തായാലും വീഡിയോ എപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കയുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *