Cinema

​ഗന്ധർവൻ ഹാജിയായി മാമുക്കോയ; ശ്രദ്ധനേടി ‘ജനാസ’ ട്രെയിലർ

നടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ജനാസ’. താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നലെ അണിയറപ്രവർത്തകർ പങ്കുവെച്ച ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.ട്രെയിലറിൽ കിടിലൻ ലുക്കിലാണ് മാമുക്കോയ എത്തുന്നത്. ചിത്രത്തിൽ ​ഗന്ധർവൻ ഹാജി എന്ന കഥാപാത്രമായാണ് താരം അവതരിപ്പിക്കുന്നത്.നവാഗതനായ കിരണ്‍ കാമ്പ്രത്ത് ഒരുക്കുന്ന ചിത്രം സൈന പ്ലേ ഒടിടിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. എല്‍ബി എന്റര്‍ടൈന്‍മെന്റ്‌സിനോട് ചേര്‍ന്ന് ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവരാണ് ‘ജനാസ’ നിര്‍മിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *