മലയാളികളുടെ താര രാജാവ് മോഹൻലാലിൻറെ ഫോട്ടോഷൂട്ടുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്. അതോടൊപ്പം ആ ചിത്രങ്ങൾ ആരാധകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും വാട്സാപ്പ് സ്റ്റാറ്റസുകളുമൊക്കെയായി പിന്നെ ഒരു ആഘോഷംതന്നെയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അനീഷ് ഉപാസന. അനീഷ് ഉപാസന തന്നെയാണ് ഫോട്ടോഗ്രഫര്‍.
കസേരയിൽ ലാലേട്ടൻ വളരെ കൂളായി ഇരിക്കുന്നതും അനീഷ് വേണ്ടുന്ന നിർദേശങ്ങൾ നൽകുന്നതുമാണ് ദൃശ്യങ്ങളിൽ . ‘വിൽ ബി ബാക്ക് എഗൈൻ’ എന്ന ക്യാപ്ഷ്യനോടെയാണ്അനീഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.എന്തായാലും വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.
നിലവിലെ മോഹന്‍ലാല്‍ ബറോസ് എന്ന സിനിമയുടെ അണിയറയിലാണ്. ലാലേട്ടൻ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.