ബോളിവുഡ് നദിയും മലയാളിയുമായ വിദ്യാബാലനും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും തമ്മിലുള്ള ഫേസ് ടൈം ചാറ്റിന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഇരുവരുടെയും പുതിയ റിലീസുകളായ ഷേർണി, കോൾഡ്കേസ് എന്നീ സിനിമകളെപ്പറ്റി വിഡിയോയിൽ വാചാലരാകുന്നതും കാണാൻ സാധിക്കും.ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു വമ്പൻ താരങ്ങളുടെ ഈ ഒത്തുചേരൽ.
മലയാളത്തിൽ പൃഥ്വിയോട് സംസാരിച്ചാണ് വിദ്യ അഭിമുഖം ആരംഭിക്കുന്നത്. വിദ്യയുടെ മലയാളത്തിന് ഒരു കുഴപ്പവുമില്ലെന്നും ഉറുമി സിനിമയിലെ ഷൂട്ടിങ് നിമിഷങ്ങൾ ഇപ്പോൾ ഓർമ വരുകയാണെന്നും പൃഥ്വി പറഞ്ഞു. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആമസോൺ പ്രൈം വിഡിയോ ഇന്ത്യയാണ് റിലീസ് ചെയ്തിരിക്കുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.