Cinema

പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്‍റെ പാഠം; തരംഗമായി ഷോർട്ട് ഫിലിം ‘തൂമ്പ്’

സ്ത്രീകള്‍ക്കെതിരായ അതികാരമനാണ് ദിനം പ്രതി വര്‍ധിച്ചുവരുന്ന കാലത്ത് അവര്‍ക്ക് സ്വയം പ്രതിരോധത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്ന ഹ്രസ്വചിത്രമാണ് ‘തൂമ്പ്’.രാഖി ഹരിപ്രസാദും ജിതിന്‍ വയനാടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത് ആന്‍റണി ജോസഫ് ടി ആണ്.ചിത്രത്തിൽ കാര്‍ത്തിക് ശങ്കര്‍ അതിഥി താരമായും എത്തുന്നുണ്ട്.

ടൈറ്റില്‍ സോംഗിന്‍റെ വരികളും സംഗീതവും ഒരുക്കിയിരിക്കുന്നത് നിഥിന്‍ ജോണ്‍സണ്‍ ഫിലിപ്പ് ആണ്,ഗാനം ആലപിച്ചിരിക്കുന്നത് ആന്‍സി തോമസ് ആണ്. പങ്കുവെച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *