Cinema

സൂപ്പർ ഡാൻസ് വീഡിയോയുമായി അമല പോൾ; എന്തൊരു എനർജിയെന്ന് ആരാധകർ, വൈറലായി വീഡിയോ

അമല പോൾ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടി യാദമൈതെ’.തന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.അതോടൊപ്പം ചിത്രത്തിന്റെ ടീസറും താരം പങ്കുവെച്ചിരുന്നു.ചിത്രത്തിൽ രാഹുൽ വിജയും പ്രധാന വേഷത്തിൽ എത്തുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ് അമല പോൾ. ഡാൻസ് വീഡിയോകളും പാചക പരീക്ഷണങ്ങളും സിനിമ വിഷയങ്ങളും ഒക്കെ അമല പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോഴിതാ ഒരു അടിപൊളി ഡാൻസുമായാണ് താരം എത്തിയിരിക്കുന്നത്. അമലയുടെ ഡാൻസ് വിഡിയോയ്ക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്തൊരു എനർജിയെന്നാണ് കമെന്റിൽ കൂടുതൽ ആളുകളെയും ചോദിക്കുന്നത്.

മലയാള സിനിമയിലൂടെയാണ് അമല പോൾ തന്റെ അഭിവന്യ ജീവിതം ആരംഭിക്കുന്നത്.എന്നാൽ തമിഴിലും തെലുങ്കിലുമാണ് താരം കൂടുതൽ തിളങ്ങിയത്. മികച്ച പ്രകടനത്തിലൂടെ തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമലയ്ക്ക് സാധിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *