Cinema

മീശ മാധവന്റെ അവഞ്ചേഴ്‌സ് വേർഷൻ; തരംഗമായി അനിമേഷൻ വീഡിയോ

മലയാളത്തിൽ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നാണ് മീശ മാധവൻ. 2002ൽ ദിലീപ് കാവ്യാ മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് ഒരുക്കിയകോമഡിക്ക് വളരെ പ്രാധാന്യമുള്ള കുടുംബ ചിത്രമായിരുന്നു ‘മീശ മാധവൻ’. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.കള്ളൻ മാധവനും ഭഗീരഥൻ പിള്ളയും എല്ലാം ഇന്നും ട്രോളുകളായും മറ്റും നമ്മുടെ മുൻപിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ മീശമാധവന്റെ ഒരു അവഞ്ചേഴ്‌സ് വേർഷനാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ചിത്രത്തിലെ ഏറ്റവും രസകരമായ കോമഡി രംഗങ്ങളിൽ ഒന്നാണ് അവഞ്ചേഴ്സിലെ കഥാപാത്രങ്ങളെ വെച്ചു അനിമേഷൻ ചെയ്ത് ഇറക്കിയിരിക്കുന്നത്. രാത്രി സരസുവിനെ കാണാൻ എത്തുന്ന ഭഗീരഥൻ പിള്ളയുടെ സീൻ ആണ് ഇത്തരത്തിൽ ഒരുക്കിയിരിക്കുന്നത്.ജഗതിക്കും ദിലീപിനും പകരം താനോസും തോറുമാണ് എത്തുന്നത്. ഹൾക്കാണ് പട്ടാളം പുരുഷു ആയി പ്രത്യക്ഷപ്പെടുന്നത്. തൃവിക്രമൻ എന്ന കഥാപാത്രം അവേഞ്ചേഴ്സിലെ ലോക്കിയാണ്. ലൈൻമാൻ ലോനപ്പനായി എത്തുന്നത് സ്‌പൈഡർമാനും.

“മലയാളികൾ അനിമേഷൻ പഠിച്ചാൽ ദിതാണ് ഉണ്ടാകാൻ പോകുന്നത്… ഇനി എന്തെല്ലാം കാണാം” എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.എന്തായാലും വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *