പതിവായി ഡീസലടിക്കാന്‍ പോകുന്ന പമ്പിലെ ജീവനക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ നടി സുരഭി ലക്ഷ്മി.ആള് പഴയൊരു സിനിമാതാരമാണ് എന്നതാണ് വീഡിയോയെ കൂടുതൽ ശ്രദ്ധയമാക്കുന്നത്.ഡീസലിന് എത്രയാണ് എന്നു ചോദിച്ചുകൊണ്ടാണ് സുരഭിയുടെ വിഡിയോ തുടങ്ങുന്നത്.തുടർന്ന് ഇത് പഴയ വിലയ്ക്ക് തരുമോ എന്ന് തമാശയ്ക്ക് ചോദിക്കുന്നു.
ഇതോടെയാണ് ജീവനക്കാരൻ മുഖത്തെ മാസ്ക് മാറ്റി താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നു. കാലാപാനി, ഏകലവ്യന്, ഗോഡ്ഫാദര് തുടങ്ങിയ ചിത്രങ്ങളിൽ ഇദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.പിന്നീട് 12 കൊല്ലം ഗൾഫിൽ പോയി. തിരിച്ച് വന്നപ്പോൾ സിനിമയും സിനിമക്കാരും മാറി. ഒരു സിനിമ പിന്നീട് പിടിച്ചു. പക്ഷേ അത് പൊട്ടിപ്പോയെന്നും പറയുന്നു.വരം എന്ന ചിത്രമായിരുന്നു അത്. എന്തെങ്കിലും സിനിമയിൽ ചെറിയ വേഷമുണ്ടെങ്കിൽ പറയണം.കൂടാതെ വാടകയ്ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണം.വീടിന് 15,000 രൂപയാണ് വാടകയെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
‘ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ’ എന്ന ക്യാപ്ഷ്യനോടെയാണ് സുരഭി വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോയ്ക്ക് താഴെ മികച്ച പ്രതികരണം ലഭിക്കുന്നത്.ഒപ്പം രസകരമായ കമെന്റുകളും.