Cinema

‘എന്തൊക്കെ ബഹളം ആയിരുന്നു’; പേടിച്ച് ബഹളമുണ്ടാക്കി വാക്സിൻ സ്വീകരിക്കുന്ന രാഖി സാവന്ത് (വീഡിയോ )

സിനിമയിലെ മിന്നും താരങ്ങളും രാഷ്ട്രീയ നേതാക്കളും കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളായും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കൂടുതൽ ആളുകളെ രാജ്യത്തെ വാക്‌സിൻ പ്രക്രിയയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ വീഡിയോ പങ്കുവെയ്ക്കുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയും മോഡലുമായ രാഖി സാവന്ത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ എന്തുവിവാദവും സൃഷ്ടിക്കാൻ മടി ഇല്ലാത്ത ഒരാൾ കൂടിയാണ് രാഖി സാവന്ത്. നടി കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനിടെ കാട്ടിക്കൂട്ടിയ ബഹളങ്ങളു‌ടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്

പേടിച്ച് വലിയ ബഹളം വെച്ചുകൊണ്ടാണ് താരം വാക്സിൻ സ്വീകരിക്കാന്‍ ഇരിക്കുന്നത്. എന്നാൽ തന്റെ മുന്നിലിരിക്കുന്നത് രാഖി സാവന്ത് ആണെന്ന വിചാരമൊന്നും നഴ്സിന് ഉണ്ടായിരുന്നില്ല. കുത്തിവയ്ക്കുമ്പോൾ വേദന അറിയാതിരിക്കാൻ തന്റെ പുതിയ ആൽബത്തിെല പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ വാക്‌സിൻ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. അത്ര സൂക്ഷമതയോടെയാണ് രാഖിയെ ആ നഴ്സ് പരിചരിച്ചത്. എന്ടാഹ്യലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *