Cinema

5 കോടി കാഴ്ചക്കാരും 10 ലക്ഷം ലൈക്സും; ഹിന്ദി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ‘അഡാറ് ലവ്’

മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ വൻ തരംഗമായി മാറിയ ചിത്രമായിരുന്നു ‘ഒരു അഡാറ് ലവ്’.ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത് വൻ സ്വീകാര്യത. ഏപ്രിൽ 29ന് യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കണ്ടത് അഞ്ച് കോടി ആളുകളാണ്. അതോടൊപ്പം ചിത്രത്തിന് പത്ത് ലക്ഷം ലൈക്സ് ആണ് ലഭിച്ചിരിക്കയുന്നത്.

ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിൽ പത്ത് ലക്ഷം ലൈക്സ് ലഭിക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു അറിയിച്ചു.അതോടൊപ്പം പ്രശസ്ത ക്രിക്കറ്റ് താരം മൈക്കൽ ബെവൻ അടക്കം നിരവധിപേരാണ് ഒമർലുലുവിന് ആശംസകളുമായി എത്തിയത്.

2018–ലെ പ്രണയദിനം മുതൽ വൻ ചർച്ചയായി മാറിയ ‘അഡാറ് ലവ്’ റിലീസ് ചെയ്തത് 2019–ലെ വാലന്റൈൻസ് ഡേ ആയിരുന്നു. സിനിമ റിലീസ് ആയി വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ചിത്രം പ്രേക്ഷകർക്ക് ഇടയിലും വാർത്തകളിലും നിറഞ്ഞ് നിൽക്കുകയാണ്. മാണിക്യമലരായ പൂവേ എന്ന ഗാനം മുതൽ നായിക പ്രിയ വാരിയർ വരെ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഔസേപ്പച്ചൻ വാളക്കുഴിയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *