Cinema

മകൾക്കൊപ്പം അടിപൊളി ഡാൻസുമായി പൂർണിമ; വീഡിയോ

മക്കളെ കൂട്ടുകാരെ പോലെ കാണുന്ന ചുരുക്കം ചില അമ്മമാരിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും പൂർണിമ ഒരു ഉറ്റ സുഹൃത്ത് കൂടിയാണ്.ഇപ്പോഴിതാ പ്രാർത്ഥന പങ്കുവച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.വിഡിയോയിൽ പാർത്ഥനയും പൂർണിമയും ഒന്നിച്ച് ഡാൻസ് കളിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.“ശോ സ്റ്റെപ്പ് തെറ്റി,” എന്ന് വീഡിയോക്ക് താഴെ പൂർണിമ തന്നെ കമന്റ് ചെയ്തിട്ടുമുണ്ട്.

അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് മകൾ പ്രാർത്ഥന എത്തിയത്. ഇതിനോടകം തന്നെ പ്രാർത്ഥന നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ പരതനായക്ക് വാൻ ആരാധക പിന്തുണയാണ് ഉള്ളത്.താരം പങ്കുവെയ്ക്കുന്ന പാട്ടുകളും ഡബ്സ്മാഷ് വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ പ്രാർത്ഥനയുടെ പുത്തൻ ഹെയർ സ്റ്റൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *