മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദുർഗാ കൃഷ്ണ.പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലൗ ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ച് മുൻനിര നായികയായി മാറി കഴിഞ്ഞിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ദുർഗാ കൃഷ്ണയുടെ ഫോട്ടോകൾ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മേക്കപ്പ് ആർടിസ്റ്റ് വികാസ് പങ്കുവെച്ച ദുർഗാ കൃഷ്ണയുടെ ചിത്രങ്ങളാണ് ചർച്ചയായി മാറുന്നത്. നിലവിളക്ക് കഴുകിത്തുടച്ച് ഒരു തനി മലയാളി വീട്ടമ്മയുടെ ലുക്കിലാണ് താരം ആരാധകർക്ക് മുൻപിലേക്ക് എത്തുന്നത്.
‘ട്രെൻഡുകൾ നിറഞ്ഞ ഒരു ലോകത്ത്, ഒരു ക്ലാസിക് ആയി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, അതുപോലെ താൻ ചരിത്രത്തിൽ വിശ്വസിക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് ദുർഗ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.ഒരു അരുവിയുടെ തീരത്ത് ഇരുന്ന് വിളക്കുകൾ കഴുകുന്ന ദുർഗയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. വികാസ് വി.കെ.എസാണ് താരത്തിനെ ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.കോസ്റ്റിയൂം ഡിസൈനറായ അരുൺ ദേവിന്റെ കോസ്റ്റിയൂമിലാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
വൃത്തം, കിംഗ് ഫിഷ്, റാം, കുടുക്ക് 2025 തുടങ്ങിയ സിനിമകൾ ഇനി പുറത്തിറങ്ങാനുള്ളത്. ഇതിൽ തന്നെ കുടുക്കിലെ പാട്ട് നൃത്തം ചെയ്യുന്ന ദുർഗയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു