Cinema Special

കുട്ടി അയൽവാസിക്കൊപ്പം വിനോദ് കോവൂരിന്റെ പാട്ടും ഡാൻസും (വീഡിയോ)

മലയാളികളുടെ പ്രിയ നടൻ വിനോദ് കോവൂർ പങ്കുവെച്ച ഒരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ബീഡി കുഞ്ഞമ്മ’ എന്ന ചിത്രത്തിലെ ‘തൊത്തു തൊത്തു’ എന്ന പാട്ട് ആലപിച്ച് ചുവടുവയ്ക്കുന്നതിന്റെ മനോഹരമായ വിഡിയോയാണ് താരം പങ്കുവെച്ചത്.
വിനോദിനൊപ്പം അയല്‍പക്കക്കാരനായ അദ്വിക് എന്ന കൊച്ചു കുട്ടിയെയും വിഡിയോയിൽ കാണാം. വിഡിയോയും ഒപ്പം പങ്കുവെച്ച വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

‘ലോക്ഡൗണിലെ മറ്റൊരു നേരമ്പോക്ക്. പഴയ കാല സിനിമയായ “ബീഡി കുഞ്ഞമ്മ” യിൽ ജാനകിയമ്മ പ്രത്യേക ശബ്ദത്തിൽ ആലപിച്ച ഒരു ഗാനം ഞാനൊന്ന് പാടി നോക്കിയതാ. എന്റെ ഒപ്പം തൊട്ടവീട്ടിലെ സഞ്ജുവിന്റേയും ബിന്ദ്യയുടേയും മകനായ അദ്വിക്ക് എന്ന എന്റെ പൊന്ന് കുഞ്ഞപ്പനുമാണ്. ഏവരും വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഈ വിഡിയോ കാണിച്ച് കൊടുക്കണമെന്ന് ഒരപേക്ഷ’, വിനോദ് കോവൂർ കുറിച്ചു.

പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനകം തന്നെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുകയാണ്. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *