സിനിമാവ്യവസായത്തെ ആകെ നഷ്ടത്തിലേക്ക് തള്ളിവിട്ട കൊവിഡ് ആദ്യതരംഗത്തിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരേയൊരു മമ്മൂട്ടി ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’.ചിത്രത്തിൽ പാരാസൈക്കോളജിയില്‍ തല്പരനായ ഫാ. കാര്മന് ബെനഡിക്റ്റ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയത്.ചിത്രം പിന്നീട് ഒടിടി റിലീസിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ഡൗൺ വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുമാകയാണ്.നവാഗതനായ ജോഫിൻ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത് സഹോദരങ്ങളായ ലവൻ പ്രകാശും കുശൻ പ്രകാശും ചേർന്നാണ്.
മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ അയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി.എൻ. ബാബു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമിച്ചിരിക്കുന്നത്.