Cinema Special

‘രൂക്ഷമായി സൂചിയെ നോക്കുന്ന അമേയ’; വാക്സിന്‍ സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ച് താരം

കോവിഡ് മഹാമാരിയെ തുരത്തുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ പ്രക്രിയ അതിവേഗം രാജ്യത്ത് പുരോഗമിക്കുമാകയാണ്. പൊതുജനങ്ങളെ കൂടുതലായി വാക്‌സിനേഷൻ പ്രക്രിയയുടെ ഭാഗമാക്കുന്നതിനായി നമ്മുടെ വെള്ളിത്തിരയിലെ മിന്നും താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഒപ്പം വാക്‌സിൻ എടുത്തതിന്റെ അനുഭവങ്ങളും ഇത്തരത്തിൽ പങ്കുവെയ്ക്കുന്നു. ഇപ്പോഴിതാ വാക്‌സിൻ സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി അമേയ.ആദ്യ ഡോസ് എടുത്തുകഴിഞ്ഞ് രൂക്ഷമായി സൂചിയെ നോക്കുന്ന അമേയയെ വിഡിയോയിൽ കാണാം.

‘കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ നമുക്കൊരുമിച്ച് പോരാടാം. താത്കാലികമായിട്ടുള്ള അസ്വസ്ഥതയിൽ ഭയപ്പെടാതിരിക്കുക. നമ്മുടെ കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി എല്ലാവരും വാക്‌സിൻ എടുക്കുക. Get Vaccinated Guys….എന്താ സിസ്റ്റർ സൂചി പോരുന്നില്ലേ?…’–വിഡിയോയ്ക്ക് ഒപ്പം താരം ഇങ്ങനെ കുറിച്ചു.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നി ചിത്രങ്ങളിലാണ് അമേയയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *