മലയാളത്തിൽ ഏറ്റവും കൂടുതൽ ജനകീയമായി മാറിയ ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് മുടിയനെന്ന് വിളിക്കുന്ന ഋഷി. മനോഹരമായ അഭിനയത്തിലൂടെയും അടിപൊളി ഡാൻസിലൂടെയും മലയാളികളുടെ മനസിലേക്ക് ചേക്കേറാൻ താരത്തിന് സാധിച്ചു. താരം സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമാണ്. ഋഷി പങ്കുവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. താരം പങ്കുവെയ്ക്കുന്ന മിക്ക ഡാൻസ് വിഡിയോകളിലും പരമ്പരയിലെ തന്നെ ശിവാനിയും കാണാറുണ്ട്.
ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തനിച്ചായ ഋഷി പങ്കുവച്ച ഒരു ഡാൻസ് വീഡിയോ ആണ് വൈറലായി മാറുന്നത്. ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് ഋഷി.താരത്തിന്റെ തനതായ ശൈലിയിൽ രസകരമായ സ്റ്റെപ്പുകളുമായാണ് വീഡിയോ.വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമെന്റുമായി എത്തിയത്.മുടിയനെ മിസ് ചെയ്യുന്നുവെന്നായിരുന്നു പലരുടെയും കമന്റ്. ഒപ്പം ശിവാനി എവിടെയെന്നും ആളുകൾ അന്വേഷിക്കുന്നുണ്ട്.
View this post on Instagram