Cinema

‘ഞാൻ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാള്‍’; വൈറലായി അനുപമ പരമേശ്വരന്റെ വീഡിയോ

തെന്നിന്ത്യൻ സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കയ്യടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിലും തമിഴിലും വൻ വിജയം നേടിയ ‘പ്രേമ’ത്തിലെ മേരിയെ അവതരിപ്പിച്ചുകൊണ്ട് അനുപമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. തെലുങ്കിലാണ് താരം ഇപ്പോൾ കൂടുതൽ സജീവം. ’18 പേജസ്’ ആണ് അനുപമയുടെ ഏറ്റവും പുതിയ തെലുങ്ക് സിനിമ.കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ 1st ലൂക്ക് പോസ്റ്ററിന് ലഭിച്ചത് വൻ സ്വീകാര്യതയാണ്.

ഇപ്പോഴിതാ ആ ഫസ്റ്റ് ലുക്ക് ഷൂട്ടിനിടയിലെ രസകരമായ ഒരു നിമിഷം ആരാധകർക്കൊപ്പം പങ്കുവെച്ചിരിക്കുമാകയാണ് ചിത്രത്തിലെ നായകൻ നിഖില്‍ സിദ്ധാര്‍ഥ.പോസ്റ്ററിലുള്ള ചിത്രത്തിനുവേണ്ടി പോസ് ചെയ്യുന്നതിന് തൊട്ടുംമുന്‍പ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഗാനത്തിനൊപ്പം വളരെ കൂളായി താളം ചവിട്ടുന്ന അനുപമയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാളാണ് അനുപമയെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പം നിഖില്‍ കുറിച്ചത്.

‘രംഗസ്ഥല’ത്തിന്‍റെ തിരക്കഥാകൃത്ത് പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ’18 പേജസ്’ എന്ന ചിത്രത്തിന്‍റെ സംവിധാനം. എന്നാല്‍ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുകുമാര്‍ ആണ്. നന്ദിനി എന്നാണ് ചിത്രത്തില്‍ അനുപമ അഴതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *