Cinema

‘സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും’; വീഡിയോയുമായി ആയിഷ സുൽത്താന

മലയാളികളുടെ മനസ്സിൽ എന്നും താങ്ങി നിൽക്കുന്ന ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ചാണ് സച്ചി അകാലത്തിൽ നമ്മോട് വിടപറഞ്ഞത്.സിനിമ ലോകത്തെയും സിനിമ പ്രേമികളെയും സങ്കടത്തിലേക്ക് തള്ളിവിട്ട ആ വിയോഗത്തിന് ജൂൺ 18ന് ഒരു വർഷമാവുകയാണ്. എന്നാൽ അതിന് മുൻപ് സച്ചിയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന ദിവസം കൂടിയുണ്ട്. സച്ചിയുടേയും ഭാര്യ സിജിയുടേയും വിവാഹവാർഷികം. തന്നെ വിട്ടുപോയ പ്രിയ ഭർത്താവിനെ ഓർത്ത് സിജി പാടുന്ന പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സംവിധായിക ആയിഷ സുൽത്താനയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സച്ചിയുടേയും സിജിയുടേയും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

‘ഇതെൻ്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്‘- വിഡിയോ പങ്കുവെച്ചുകൊണ്ട് ആയിഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *