Cinema

കേന്ദ്ര കഥാപാത്രങ്ങളായി അശോകും പ്രിയയും, സംവിധായകനായി അനി ഐവി ശശി; ‘മായ’ ടീസർ പുറത്ത്

അനി ഐ.വി ശശി സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രമാണ് ‘മായ’.അനി 2017 ൽ ഒരുക്കിയ ഹ്രസ്വ ചിത്രമാണിത്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.ചിത്രത്തിൽ അശോക് സെൽവനും പ്രിയ ആനന്ദുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രം തമിഴിൽ ആണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൽ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും കോവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക.പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ.വി ശശി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *