Cinema Special

‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി’ പാട്ടുപാടി അനൂപ് മേനോൻ; വീഡിയോ മുഴുവൻ കണ്ടവർ ഞെട്ടി, വൈറൽ

‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി..’ എന്ന അതിമനോഹര ഗാനമായിരുന്നു നടൻ അനൂപ് മേനോൻ enn ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. വീഡിയോയിൽ അതിമനോഹരമായി ഈ ഗാനം അനൂപ് മേനോൻ പാടുന്നതെന്നാണ് തുടക്കത്തിൽ ആളുകൾക്ക് തോന്നുന്നത്.എന്നാൽ വീഡിയോയുടെ പിന്നിലുള്ള രഹസ്യം അവസാന ഭാഗത്ത് ആണ് ആളുകൾക്ക് പിടികിട്ടിയത്. വീഡിയോയിൽ ശരിക്കും അനൂപ് പാടുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു.

എന്നാൽ പാട്ട് പാടിയത് പിന്നണി ഗായകനും അനൂപിന്റെ സുഹൃത്തുമായ രാജ്‌കുമാർ രാധാകൃഷ്ണനായിരുന്നു. രാജ്‌കുമാറിന്റെ പാട്ടിന് മനോഹരമായി അഭിനയിക്കുക മാത്രമാണ് അനൂപ് ചെയ്യുന്നത്. ‘വീഡിയോ പിടിച്ച ക്യാമറക്ക് പിന്നിലായി സോഫയിൽ ഇരുന്ന് വരികൾ നോക്കി പാടുന്ന രാജ്‌കുമാർ അവസാനമാണ് വിഡിയോയിൽ വരുന്നത്.തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി.. ഒരു ശ്രമം’ എന്ന് അടികുറിപ്പോടെയായിരുന്നു അനൂപ് മേനോൻ വീഡിയോ പങ്കുവെച്ചത്.ഒന്നര മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്.എന്തായാലും വീഡിയോ വൈറലായി മാറിയതോടെ പ്രതികരണങ്ങളുമായി നിരവധിപേരാണ് പോസ്റ്റിന് താഴെ എത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *