സോഷ്യൽ മീഡിയയിലിപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഗാനമാണ് ‘കുടുക്ക്’ സിനിമയിലെ ‘തെയ്തക തെയ്തക’ എന്ന ഗാനം.സിനിമയുടെ അണിയറ പ്രവർത്തകർ ഗാനം പുറത്തുവിട്ടതിന് പിന്നാലെ ഇൻസ്റ്റഗ്രാം റീലിസിൽ ഗാനം തരംഗമായി മാറിയിരുന്നു. നിരവധി പേരാണ് ഗാനത്തിന് ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ചിത്രത്തിലെ നായിക ദുർഗാകൃഷ്ണയ്ക്ക് ഒപ്പം ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു വീഡിയോ കൃഷ്ണ ശങ്കർ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.ഇപ്പോഴിതാ നടിയും നർത്തകിയുമായ കൃഷ്ണപ്രഭയും അമ്മയും ഈ ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ്.
വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് ഇവരുടെ പ്രകടത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.ചിത്രത്തിലെ നായകൻ കൃഷ്ണ ശങ്കർ ചിത്രത്തിന് താഴെ കമെന്റുമായി എത്തിയിട്ടുണ്ട്. കൂടാതെ ജോജു ജോർജ്,പാരീസ് ലക്ഷ്മി,അൻസിബ ഹസ്സൻ,അനുമോൾ, സരയൂ, മൃദുല, സ്നേഹ ശ്രീകുമാർ എന്നിവരെല്ലാം വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.