Cinema Special

‘ഞങ്ങൾക്ക് എന്തിഷ്ടമാണെന്നോ’; അപ്പൂപ്പനോട് കൊച്ചുവർത്തമാനം പറഞ്ഞ് നടി നവ്യ നായർ

മലയാള സിനിമ പ്രമികളുടെ ഇഷ്ട നായികയാണ് നവ്യ നായർ. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവാണ് താരം. ഇപ്പോഴിതാ തന്റെ അപ്പൂപ്പനൊപ്പമുള്ള വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നവ്യ. കഴിഞ്ഞ വർഷം അപ്പൂപ്പന്റെ പിറന്നാളിന് എടുത്തതാണ് വിഡിയോ. അപ്പൂപ്പനോടൊപ്പം കട്ടിലിൽ കിടന്നുകൊണ്ടുള്ള സെൽഫി വീഡിയോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.

അപ്പൂപ്പൻ, ഓർമകൾ, ജീവിതത്തിലെ മറക്കാത്ത നിമിഷങ്ങൾ, മാളൂട്ടിക്കൊപ്പം എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.രസകരവും വളരെ നിഷ്കളങ്കവുമായാണ് നവ്യയും അപ്പൂപ്പനും തമ്മിലുള്ള സംസാരം. സെൽഫി വിഡിയോയിൽ തന്റെ മുഖം കണ്ട് എന്റെ മുഖം കാണണ്ട , പ്രായമായവരെയൊക്കെ ആർക്കാ ഇഷ്ടം- എന്നാണ് അപ്പൂപ്പൻ പറയുന്നത്. സുന്ദരനാണല്ലോ എന്ന് നവ്യ പറഞ്ഞപ്പോള്‍ കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ലെന്നായിരുന്നു അപ്പൂപ്പന്‍റെ മറുപടി.എറണാകുളത്തെ വീട്ടിലേക്കും അപ്പൂപ്പനെ താരം ക്ഷണിക്കുന്നുണ്ട്.അപ്പൂപ്പന് ഞങ്ങളുടെ വക ഹാപ്പി ബെര്‍ത്ഡേ എന്ന് നവ്യ വിഡിയോയിൽ പറയുന്നു. അപ്പൂപ്പനും നവ്യയും തമ്മിലുള്ള സംസാരം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുമാകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *