ഫാമിലി മാന്‍ സീസണ് 2 വിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് നടി സമാന്ത അക്കിനേനിക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ശ്രീലങ്കന്‍ പെണ്‍കുട്ടിയായ രാജി എന്ന കഥാപാത്രമായാണ് സമാന്ത സീരിസിൽ എത്തുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായം പോലും ഇല്ലാതെ വളരെ മികവോടെയാണ് സമാന്ത ചെയ്യുന്നത്. ഇതിനാലാണ് സാമന്തയുടെ രാജി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയപ്പെട്ടത് ആക്കുന്നത്.
ഇപ്പോഴിതാ സീരിസിലെ ലൊക്കേഷന്‍ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സമാന്ത. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ യാനിക് ബെന്നിന് നന്ദി പറയുന്നുമുണ്ട് താരം.‘സംഘട്ടന രംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി…. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന്….. (വേദനാസംഹാരികള്‍ക്ക് നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്… ഒരുപാടൊരുപാട് സ്നേഹം.’–സമാന്ത വിഡിയോയിക്കൊപ്പം കുറിച്ചു.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുകയാണ്.