Cinema

ആറ് കഥകളുമായി ‘ചെരാതുകൾ’ വരുന്നു; ടീസർ വൈറൽ

ആറ് കഥകളുമായി എത്തുന്ന ആന്തോളജി ചിത്രമാണ് “ചെരാതുകൾ”. ആദിൽ, മറീന മൈക്കിൽ, മാല പാർവതി, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ വിസ്മയം തീർത്ത് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.

മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോക്ടർ മാത്യു മാമ്പ്ര നിർമ്മിക്കുന്ന ചിത്രം തിരഞ്ഞെടുത്ത ആറ് പുതുമുഖ സംവിധായകപ്രതിഭകളെ കോർത്തിണക്കിയ “ചെരാതുകൾ” ജൂൺ 17-ന് റിലീസ് ചെയ്യും. അഞ്ചു പ്രമുഖ ഒടിടി പ്ലാറ്റ്ഫോകുമകൾ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിധു പ്രതാപ്, നിത്യ മാമ്മൻ, കാവാലം ശ്രീകുമാർ, ഇഷാൻ ദേവ് എന്നിവർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *