Cinema

ക്ലബ് ഹൗസ് ചാറ്റ് റൂം ട്രോൾ വീഡിയോയുമായി നടി സാനിയ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എല്ലായിടത്തും ഇപ്പോൾ ക്ലബ് ഹൗസ് തരംഗമാണ്. കേരളത്തിൽ സജീവമായി നിൽക്കുന്ന ലക്ഷദ്വീപ്, സംസ്ഥാന ബജറ്റ് തുടങ്ങിയ സീരിയസ് വിഷയങ്ങൾ മുതൽ ‘ആനമുട്ടയിൽ ആനയുണ്ടോ’, പാട്ടുപെട്ടി എന്ന് തുടങ്ങിയ നേരംപോക്ക് സംവാദങ്ങൾ അടക്കം എല്ലാത്തരം ചർച്ചകളും ക്ലബ് ഹൗസിൽ നടക്കുന്നു. ഓരോ ചാറ്റ് റൂമിലും നിമിഷങ്ങൾകൊണ്ട് നൂറുകണക്കിന് ആളുകളാണ് അതിഥികളായി എത്തുന്നത്.ഇത്തരം ചർച്ചലക്ക് സാക്ഷിയായി പലപ്പോഴും അപരിചിതരുടെ ഒരു വമ്പൻ നിര തന്നെയുണ്ടാവും.ഇപ്പോഴിതാ ക്ലബ് ഹൗസിലെ ഈ പ്രവണതകളെ ഒരു ട്രോൾ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് മലയാളികളുടെ പ്രിയ നടി സാനിയ.


മലയാളത്തിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത യുവ നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ.ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള പ്രവേശം. പതിനഞ്ചാമത്തെ വയസ്സിൽ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ ഇതിനോടകം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമാണ് താരം.സാനിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച ട്രോൾ വിഡിയോയ്ക്കും വൻ പിന്തുണയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *