Cinema

ഗിത്താര്‍ വായിക്കാൻ പഠിക്കുന്ന നടി കനിഹ; വീഡിയോ വൈറൽ

ലോക്ക്ഡൗൺ കാലമായതിനാൽ മിക്ക താരങ്ങളും ഇപ്പോൾ വീടുകളിൽ തന്നെയാണ്. വീട്ടിലിരിപ്പിന്റെ വിരസകതയകറ്റാൻ പല താരങ്ങളും പല വഴികളാണ് തേടുന്നത്. ചിലർ പാചകം, ചിലർ കൃഷി ചിലർ ,പുതിയ കാര്യങ്ങൾ പടിക്കുന്നതിനുമായി സമയം കണ്ടെത്തുന്നു.ഇപ്പോഴിതാ താൻ സമയം ചിലവഴിക്കുന്നത് എങ്ങനെ എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കയുകയാണ് മലയാളികളുടെ പ്രിയ നടി കനിഹ പുതിയൊരു കാര്യം പഠിക്കാനാണ് സമയം ചെലവഴിക്കുന്നത് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

ഗിത്താര്‍ പഠിക്കാനാണ് താരത്തിന്റെ തീരുമാനം. എന്തെങ്കിലും ചെയ്‍ത് തുടങ്ങണമോയെന്ന് കനിഹ ചോദിക്കുന്നു. ഇവിടെ അടിസ്ഥാന കാര്യങ്ങള്‍ ചെയ്‍തു തുടങ്ങുകയാണ്. ഒരുപാട് തെറ്റുകള്‍ വരുമെങ്കിലും പുതിയൊരു കഴിവ് പഠിക്കാൻ തുടങ്ങുകയാണ് എന്ന് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് കനിഹ കുറിച്ചു.വിഡിയോയിൽ ഗിത്താര്‍ വായിച്ച് ചിരിക്കുന്ന കനിഹയെ കാണാൻ സാധിക്കുന്നു.

ജീവിതത്തില്‍ പഠിക്കാൻ കഴിയുന്നതൊക്കെ പഠിക്കുകയെന്നാണ് കനിഹ വിഡിയോയ്ക്ക് ഒപ്പം പങ്കുവെച്ച കുറിപ്പിൽ ഓര്‍മിപ്പിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *