Cinema

‘കുട്ടി വീഡിയോഗ്രാഫര്‍ പൊളിയാണെല്ലോ’; ശോഭനയുടെ നൃത്ത വീഡിയോ പകര്‍ത്തിയ മകള്‍ നാരായണി

അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭന.ചെറുപ്രായത്തില്‍ തന്നെ ശോഭന നൃത്തം അഭ്യസിച്ച് തുടങ്ങിയിരുന്നു. താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപിക എന്ന നിലയിൽ വളരെ സജീവമാണ്. സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവായ ശോഭന പങ്കുവെയ്ക്കുന്ന നൃത്ത വിഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച അത്തരത്തിലൊരു നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.എന്നാൽ ഈ വിഡിയോയെ ഷൂട്ട് ചെയ്തിരിക്കുന്നത് ശോഭനയുടെ മകൾ നാരായണിയാണ്.


ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണിയാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് ശോഭന പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.വിഡിയോയിൽ നൃത്തത്തിൽ മുദ്രകൾ എങ്ങനെ ഉപയോഗിക്കണം എന്നാണ് താരം വ്യക്തമായി കാണിച്ച് തരുന്നു.വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.ശോഭനയുടെ ഡാൻസിന് പുറമെ മകളുടെ വിഡിയോ ചിത്രീകരണത്തെയും ആരാധകർ അഭിനന്ദിക്കുന്നുണ്ട്. കുട്ടി വിഡിയോഗ്രാഫർ വളരെ കഴിവുള്ളയാളാണ് എന്നാണ് ആളുകളുടെ പ്രതികരണം.ആരാധകരുടെ കമന്റുകൾക്ക് ശോഭന മറുപടിയും നൽകുന്നുണ്ട്.ഇതിനു മുന്‍പും ചില നൃത്ത ക്ലാസുകള്‍ ശോഭന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *