Cinema

‘ലൈഫ് ഒരു നീന്തൽ പോലെയാണ്, മുങ്ങിപോകരുത്’; തരംഗമായി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട്

കരിക്ക് വെബ് സീരീസിലൂടെയും ഷോർട്ട്ഫിലിമിലൂടെയും മലയാളി മനസുകളിൽ ചേക്കേറിയ നടിയാണ് അമേയ.ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിലൂടെ താരം അഭിനയരംഗത്തേക്കെത്തിയത്.എന്നിരുന്നാലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും വളരെ ഏറെ സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന അടിക്കുറിപ്പുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.ഇപ്പോൾ അമേയയുടെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ലൈഫ് ഒരു നീന്തൽ പോലെയാണ്. മുങ്ങിപോകാതെ പൊങ്ങികിടക്കാൻ പഠിക്കണം. ചുറ്റും വീഴാൻ നോക്കിനിൽക്കുന്ന മുതലകളുണ്ട്. കൊത്തിതിന്നുന്ന പരൽമീനുകളും, കൈ പിടിച്ചു കയറ്റിയിട്ട് പാതിവഴിയിൽ തള്ളിയിടുന്ന മനുഷ്യന്റെ കൈകളും ഉണ്ട്. അതുകൊണ്ട് പഠിക്കണം, നീന്തലും ജീവിതവും എന്നാണ് അമേയ എഴുതിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ameya Mathew✨ (@ameyamathew)

മറ്റൊരു ചിത്രത്തിനൊപ്പം ‘പൂൾ’ എത്ര കൂളാണെന്ന് തോന്നിയാലും നാട്ടിലെ ഗ്രാമവും തോടും പുഴയും അതിലെ നീന്തലും , മീൻപിടിക്കലും, സുഹൃത്തുക്കളുമെല്ലാം ലൈഫിലെ തന്നെ മറക്കാൻ പറ്റാത്ത ഓർമകളാണ്…’ എന്നും താരം കുറിക്കുന്നു

സ്വിമിങ് പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രത്തിനും ക്യാപ്‌ഷനും ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *