Cinema

‘തെരി ബേബി’യായി മുക്തയുടെ മകൾ കണ്മണി കുട്ടി (വീഡിയോ)

വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് ‘തെരി’. മലയാളിയായ ഐപിഎസ് ഉദ്യോഗസ്ഥൻ ജോസഫ് കുരുവിളയായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്.വിജയ്‌യുടെ മകളായി ചിത്രത്തിൽ എത്തുന്നത് നടി മീരയുടെ മകൾ നൈനിക ആയിരുന്നു. ബേബി നൈനികയുടെ കഥാപാത്രത്തിന്റെ പേര് നിവി എന്നായിരുന്നു. ബേബി നൈനികയുടെ അഭിനയത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രയമായിരുന്നു ലഭിച്ചത്.ഇപ്പോഴിതാ ‘തെരി ബേബി’ യെ അവതരിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുക്തയുടെ മകൾ കണ്മണി കുട്ടിയും.


കണ്മണി കുട്ടി തെരി ബേബിയെ അവതരിപ്പിക്കുന്ന വീഡിയോ മുക്ത തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘അമ്മേടെ ചക്കരമുത്ത്’ എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച വിഡിയോയിൽ ചുമ്മാ ട്രൈ ചെയ്തത എന്നും പറഞ്ഞ് തെരിയുടെ സംവിധായകൻ ആറ്റ്ലീ യെയും മീനയെയും മുക്ത ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും കണ്മണി കുട്ടിയുടെ തെരി ബേബി വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.നല്ല ടൈമിംഗ്, ക്യൂട്ട് വീഡിയോ എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കണ്മണി കുട്ടിയുടെ ഒരു അടിപൊളി ഡാൻസ് വീഡിയോ റിമി പങ്കുവെച്ചിരുന്നു. റിമി തന്നെ പാടിയ ഒമയോ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കണ്മണി കുട്ടി ചുവടുവെച്ചത്.എന്തായാലും പങ്കുവെച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *