കോവിഡ് മഹാമാരിയും ഒപ്പം ലോക്ക്ഡൗണും വന്നതോടെ സിനിമ ചിത്രീകരങ്ങൾക്ക് എല്ലാം പൂട്ട് വീണിരിക്കുകയാണ്. ഇതോടെ മിക്ക സിനിമാ താരങ്ങളും വീട്ടിൽ തന്നെ ഇരിപ്പാണ്.ജിമ്മുകൾ അടച്ചതോടെ പരിശീലനത്തിനുപോകാൻ പോലും ഒരു വഴിയുമില്ല.ഇപ്പോഴിതാ വീട്ടിലിരുന്നും ലോക്ഡൗൺ ഫലദായകമാക്കാം എന്നു കാണിച്ചുതരുകയാണ് മലയാളികളുടെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ.
ഒറ്റയ്ക്ക് ക്രിക്കറ്റ് കളിച്ച് ശരീര വ്യായാമം ചെയ്യുകയാണ് താരം. വിക്കറ്റിനു പുറകിൽ ക്യാമറ വച്ചാണ് ഈ ക്രിക്കറ്റ് കളിയുടെ വിഡിയോ താരം ഷൂട്ട് ചെയ്യുന്നത്. താരം തന്നെയാണ് ഈ വീഡിയോ ആരാധകർക്കൊപ്പം പങ്കുവച്ചത്. ബൗളിങ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്ന ചാക്കോച്ചനെ വിഡിയോയിൽ കാണാം.എന്തായാലും വീഡിയോ വൈറലായി മാറിയതോടെ സെലിബ്രേറ്റികൾ അടക്കം നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്ത് എത്തിയത്. ‘ഒരു ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു’ എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. ‘എന്നെ പഞ്ഞിക്കിടാൻ അല്ലെ’ എന്നായിരുന്നു സഞ്ജുവിനോട് ചാക്കോച്ചന്റെ മറുപടി.എന്തായാലും സഞ്ജുവിന്റെ പ്രതികരണം കൂടി എത്തിയതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.
View this post on Instagram