Cinema

ദീപക് ചിത്രം ‘ദി ലാസ്റ്റ് ടു ഡെയ്‌സ്; തരംഗമായി ട്രെയിലര്‍

വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക് പറമ്പോല്‍. ഇപ്പോഴിതാ താരം നായകനെയെത്തുന്ന ത്രില്ലര്‍ ചിത്രം ‘ദ് ലാസ്റ്റ് ടു ഡെയ്സിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി.സിനിമ മെയ് 27 ന് നീസ്ട്രീം വഴി റിലീസ് ചെയ്യും. നീസ്ട്രീം സിനിമയുടെ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, അതിഥി രവി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി ,നന്ദന്‍ ഉണ്ണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സന്തോഷ് ലക്ഷ്മണും നവനീത് രഘുവും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ധര്‍മ്മ ഫിലിംസിന്റെ ബാനറില്‍ സുരേഷ് നാരായണാണ് സിനിമ നിര്‍മ്മിക്കുന്നത് .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *