Cinema Special

‘അനുസരണക്കേട് കൊണ്ട് വന്നതല്ല’; കൊറോണ അനുഭവം പങ്കുവെച്ച് സുബി, വീഡിയോ

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സുബി സുരേഷ്. അടുത്തിടെ താരത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കോവിഡ് അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സുബി. ഷൂട്ടിന് പോവുമ്പോഴും പുറത്തിറങ്ങുമ്പോഴുമെല്ലാം വളരെയധികം ശ്രദ്ധിച്ചെങ്കിലും എവിടുന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ലെന്നും സുബി പറയുന്നു.

പത്തുദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് നെഗറ്റീവ് ആയെന്നും ഇപ്പോൾ റിവേഴ്സ് ക്വാറന്റൈൻ തുടരുകയാണെന്നും തരാം വിഡിയോയിൽ വ്യക്തമാക്കുന്നു. അനുസരണക്കേട് കൊണ്ട് വന്നതല്ല, എങ്ങനയാ വന്നത് എന്ന് ഒരു ഐഡിയയുമില്ല. ഇപ്പോ ചിരിച്ചിരുന്ന് പറയുന്നുണ്ട്, പക്ഷേ കോവിഡ് പോസിറ്റീവ് ആയപ്പോൾ ആ ചിരി ഉണ്ടായിരുന്നില്ല. എല്ലാവരും ദയവുചെയ്ത് ശ്രദ്ധിക്കണമെന്നും വിഡിയോയിൽ സുബി പറയുന്നു.

കോവിഡ് വന്നപ്പോൾ വല്ലാത്ത വിശപ്പ് തോന്നിയതായും സുബി പറയുന്നു. നല്ല ഭക്ഷണവും വിശ്രമവും മരുന്നുകളുമാണ് പത്തു ദിവസം കൊണ്ട് രോഗം ഭേദമാവാൻ സഹായിച്ചതെന്നും വിഡിയോയിൽ സുബി കൂട്ടിച്ചേർക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *