കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ധനുഷും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജഗമേ തന്തിരം.ചിത്രം ജൂൺ 18 ന് ഒ ടി ടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.ഇപ്പോഴിതാ ആരാധകരെ ആകാംഷയിലാക്കി സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
ധനുഷ് തന്നെയാണ് സ്വന്തം വരികള്‍ പാടിയിട്ടുള്ളത്. ഒരു പ്രണയഗാനമായിട്ടാണ് ഇത് എത്തിയിട്ടുള്ളത്.സന്തോഷ് നാരായണിന്റെതാണ് സംഗീതം. ചിത്രത്തിൽ സുരുളി ,പ്രഭു എന്നീ രണ്ടു വേഷങ്ങളിലയാണ് ധനുഷ് എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. മലയാളി താരം ജോജു ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ജോജുവിനെ കൂടാതെ സഞ്ജന നടരാജൻ, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു