Cinema

മാര്‍ട്ടിന്‍ പ്രക്കാട്ടിൻ ബ്രില്യൻസ്; തരംഗമായി നായാട്ട് മേക്കിംഗ് വീഡിയോ

കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ടിൻ ഒരുക്കിയ ചിത്രമാണ് നായാട്ട്.
ചിത്രം മലയാളത്തിൽ വൻ വിജയമായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.

ഓരോ സീനിലും വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു നല്‍കുന്നതോടൊപ്പം ഒട്ടുമിക്ക ഭാഗങ്ങളും മാര്‍ട്ടിന്‍ പ്രക്കാട്ട് അഭിനയിച്ചു കാണിക്കുന്നുണ്ട്. ജോജുവിനും കുഞ്ചാക്കോ ബോബനും നിമിഷക്കുമെല്ലാം ഓരോ സീനിലും താന്‍ എന്താണ് കൃത്യമായി ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു നല്‍കുന്നുണ്ട്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുകയാണ്.കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *