ടൊവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ‘ഗോഥ’.ചിത്രത്തിൽ നായികയായി എത്തിയത് വാമിഖ ഗബ്ബി ആയിരുന്നു. ഗുസ്തിയെക്കുറിച്ച് പറഞ്ഞെത്തിയ ചിത്രം മലയാളയ്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രം നാലു വർഷം പൂർത്തിയാക്കുകയാണ്. ഇതേ തുടർന്ന് ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഗോഥ ഷൂട്ടിങ്ങിന് ഇടയിലെ ടൊവിനോയിക്കൊപ്പമുള്ള രസകരമായ ലൊക്കേഷൻ വിഡിയോ ആണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോയിൽ ബേസിലിനെ പൊക്കിയെടുക്കുന്ന ടൊവിനോയാണ് കാണാൻ സാധിക്കുന്നത്. ‘ടൊവിനോ തോമസ് ഒരു കില്ലാഡി തന്നെ, ഗോഥയ്ക്ക് നാലു വർഷം’ എന്ന അടിക്കുറുപ്പോടെയാണ് ബേസിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിരിക്കുന്ന ഇമോജിയാണ് വിഡിയോയ്ക്ക് താഴെ ടൊവിനോ കമന്റ് ചെയ്തത്. പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.