Cinema

കാലമങ്ങനെ കിടക്കുകയല്ലേ കടലുമാതിരി, ചുമ്മാ നീന്ത് ബ്രോ; വീണ്ടും തരംഗമായി പിഷാരടിയുടെ ‘ശ്രീമാൻ ബ്രോ’

പല വീഡിയോകളും പാട്ടുകളും വർഷങ്ങൾക്കു ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മലയാളികളുടെ പ്രിയ സംവിധായകനും നടനും അവതാരകനുമായ രമേഷ് പിഷാരടി അഭിനയിച്ച ‘ശ്രീമാൻ ബ്രോ’ എന്ന ആൽബമാണ് തരംഗമായി മാറിയത് . 2017ൽ പുറത്തിറങ്ങിയതാണ് ഈ ആൽബം.

“കാലമങ്ങനെ കിടക്കുകയല്ലേ കടലുമാതിരി, ചുമ്മാ നീന്ത് ബ്രോ….” എന്ന രസകരമായ വരികൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ഇപ്പോൾ രമേഷ് പിഷാരടി തന്നെയാണ് നാലു വർഷം മുൻപ് താൻ അഭിനയിച്ച ‘ശ്രീമാൻ ബ്രോ’യെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.

“റീൽസ് കണ്ട് ഒരു പാട് പേർ ചോദിച്ച പാട്ട് ഇതാണ്. സംവിധാനം സഹീർ അബ്ബാസ്, ആലാപനം സമദ് സുലൈമാൻ, വരികൾ ഷെഫീക്ക് റഹ്‌മാൻ, എഡിറ്റിംഗ് ഡോൺ മാക്സ്, നിർമാണം : എസ്സാർ മീഡിയ. സിഗ്നേച്ചർ സ്റ്റൈപ്പ് അൽപ്പം പാടാണ്,” എന്ന ക്യാപ്ഷ്യനോടെയാണ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.എന്തായാലും വീഡിയോ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *