സിനിമ താരങ്ങളിൽ ഏറിയ പങ്കും ജിമ്മിൽ പോകുന്നതിനോടൊപ്പം തന്നെ യോഗ പരിശീലിക്കുന്ന വരുമാണ്.മലയാളത്തിലും അത്തരം താരങ്ങളുടെ എണ്ണം ഒട്ടും കുറവല്ല. ലോക്ക് ഡൗൺ കാരണം വീടുകളിൽ കഴിയുന്ന പല താരങ്ങളും യോഗ വിഡിയോകളും വർക്ക് ഔട്ട് വിഡിയോകളായും തങ്ങളുടെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി കൃഷ്ണപ്രഭയും യോഗ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ‘മനസ്സിനെ സമാധാനിപ്പിക്കുക’ എന്ന ദൗത്യത്തോടെയാണ് താരം യോഗ ചെയ്യുന്നത്. തലകുത്തി നിന്ന് കാലുകൾ കൊണ്ട് തൊഴുത് ശരിക്കും ആരാധകർ ഞെട്ടിച്ചിരിക്കുകയാണ് താരം.വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.ആര്യ ബഡായ്, വീണ നായർ, ഗായിക ജ്യോത്സ്ന തുടങ്ങിയവർ വീഡിയോയുടെ താഴെ പ്രതികാരങ്ങളുമായി എത്തിയിട്ടുണ്ട്.
കൃഷ്ണപ്രഭ അവസാനമായി അഭിനയിച്ചത് മോഹൻലാലിൻറെ ദൃശ്യം ടുവിലാണ്. അതിൽ മേരി എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു താരം.