Cinema

മനസ്സമാധാനം വളരെ വലുതാണ്; ഫേയ്സ്ബുക്കിൽ നിന്ന് ബ്രേക്കെടുത്ത് അശ്വതി ശ്രീകാന്ത്

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാൾക്ക് മറുപടി നൽകി കയ്യടി നേടിയ താരമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. തന്റെ മാറിടത്തെക്കുറിച്ചുള്ള കമന്റിന് രൂക്ഷഭാഷയിലായിരുന്നു താരത്തിന്റെ മറുപടി.എന്നാൽ താരത്തിന്റെ മറുപടിയെ ഭൂരിഭാഗവും പ്രശംസിച്ചപ്പോൾ അതിനൊപ്പം തന്നെ ഒരു വിഭാ​ഗം താരത്തെ വിമർശിച്ചും രം​ഗത്തെത്തി. ഇപ്പോൾ വിമർശകർക്കുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.

‘മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ലെന്നും’ അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു.അതോടൊപ്പം സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവുമെന്നും താരം മുന്നറിയിപ്പ് നൽകുന്നു. ഫേയ്സ്ബുക്കിൽ നിന്ന് ബ്രേക്ക് എടുക്കുന്നതായും താരം കുറിക്കുന്നു.

അശ്വതി പങ്കുവെച്ച കുറിപ്പ്

പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി.

നേരത്തെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാൾക്ക് തരാം നൽകിയ മറുപടി ഇങ്ങനെ ആയിരുന്ന

സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!!

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *