ഷോർട്ട്ഫിലിമിലൂടെയും കരിക്ക് വെബ് സീരീസിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമേയ.ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിലൂടെ താരം അഭിനയരംഗത്തേക്കെത്തിയത്.എന്നിരുന്നാലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു.
മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും വളരെ ഏറെ സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന അടിക്കുറിപ്പുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് അമേയയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. മരച്ചുവട്ടിൽ അതീവ സ്റ്റൈലിഷായി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ലൈഫ് ഫുള്ളായി നിൽക്കുന്ന ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് പ്രണയങ്ങൾക്കിടയിലും ഇപോഴും മരംചുറ്റി പ്രേമത്തിനായി കാത്തിരിക്കുന്നുവെന്നാണ്’ അമേയ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭരത് കെ ആര് ആണ് ഫോട്ടോ എടുത്തിരിക്കുന്നത്.
View this post on Instagram
കൊവിഡിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെയും അടുത്തിടെ അമേയ ഫോട്ടോഷൂട്ടിലൂടെ രംഗത്ത് എത്തിയിരുന്നു.
കൊറോണയെക്കുറിച്ച് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നവരുണ്ട്.. വ്യാജമരുന്നുകളും..പണതട്ടിപ്പും നടത്തുന്നവരുണ്ട്..അവരെ കായികമായും നിയമപരമായും നേരിടും… അതിനി ഇൻസ്റ്റാഗ്രാമിൽ ഇരുന്ന് ഇൻബോക്സിൽ പറയുന്നവരായാലും… വാട്സാപ്പിൽവന്ന് ഫോർവേർഡിൽ പറയുന്നവരായാലും- അമേയ കുറിച്ചു.
മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
View this post on Instagram