Cinema

‘രണ്ട് ചായ അടിച്ചാലോ’; വൈറലായി നിഴൽ സിനിമയിലെ ഡിലീറ്റഡ് രംഗം

മലയാളികളുടെ ചോക്ലേറ് നായകൻ കുഞ്ചാക്കോ ബോബനും തെന്നിന്ത്യൻ താര റാണി നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു നിഴൽ.അപ്പു എന്‍. ഭട്ടതിരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിൽ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സിനിമയിലെ ഡിലീറ്റഡ് രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.കോളെജ് പരിസരത്ത് കുഞ്ചാക്കോ ബോബന്‍ മാസ്‌കുമായി ഇരിക്കുന്നതും പെണ്‍കുട്ടികളടക്കമുള്ളവര്‍ ചാക്കോച്ചനെ ശ്രദ്ധിക്കുന്നതും ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് വീഡിയോയിലുള്ളത്.

ഏപ്രിൽ ഒൻപതിന് തിയറ്ററുകളിൽ എത്തിയ ചിത്രം മെയ് 11ന് ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു.ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *