ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഈശോ‘. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുമാകയാണ്. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മലയാളത്തിൽ വൻ ഹിറ്റായി മാറിയ അമർ അക്ബർ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
‘ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിടുന്നു. ജയസൂര്യയ്ക്കും നാദിർഷയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ‘, എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
മഴ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും ജയസൂര്യയുടെ മുഖം അവിടെ കാണിക്കുന്നതുമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളില്‍ നിന്നല്ല എന്ന ടാഗ് ലൈനും ഉൾപ്പെടുത്തിയിട്ടുണ്ട്.ചിത്രത്തിൽ നായികയെത്തുന്നത് നമിതാ പ്രമോദ് ആണ്.സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിർമിക്കുന്നത്.